Type Here to Get Search Results !

Bottom Ad

ചായ കുടിച്ചാല്‍ ഒരു കിലോ തക്കാളി ഫ്രീ; ചായക്കടയില്‍ തിരക്കോടു തിരക്ക്


ചെന്നൈ: 12 രൂപയുടെ ചായ കുടിച്ചാല്‍ ഒരു കിലോ തക്കാളി സൗജന്യമായി ലഭിക്കും. ചെന്നൈ കൊളത്തൂര്‍ കന്‍പതി റാവു നഗറിലെ വീ ചായക്കടയിലാണ് ഈ വ്യത്യസ്തമായ ചായ വില്‍പ്പന. ചായക്ക് വലിയ പ്രത്യേകതയൊന്നുമില്ല, എന്നാല്‍ തക്കാളി സൗജന്യമായി കിട്ടുന്നതാണ് ഈ ചായക്കടയെ താരമാക്കുന്നത്. വൈകിട്ട് നാലു മണിക്കാണ് ചായ വില്‍പന തുടങ്ങുന്നത്. പക്ഷെ ഒരു മണിക്കൂര്‍ മുന്‍പെ നൂറോളം പേര്‍ ടോക്കണും വാങ്ങി ക്യൂവിലുണ്ടാകും. 300 പേര്‍ക്ക് ഒരു ഗ്ലാസ് ചായക്കൊപ്പം ഒരു കിലോ തക്കാളി ഫ്രീയായി കിട്ടും. ചായക്കടയുടെ ഉടമ ഡേവിഡ് മനോഹറിന്റെതാണ് ഈ ഓഫര്‍. അതോടെ ചായക്കടയില്‍ തിരക്കോടു തിരക്കായി. തിരക്ക് കൂടിയതോടെയാണ് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത്. തക്കാളി കിട്ടിയാല്‍ പലരും ചായ കുടിക്കാന്‍ പോലും മറക്കും. ദൂര സ്ഥലങ്ങളില്‍ നിന്നും കൂടി ആളുകളെത്തി തുടങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാരെയും നിയമിച്ചിരിക്കുകയാണ് ഡേവിഡ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad