Type Here to Get Search Results !

Bottom Ad

കടം പെരുകി, കേരളത്തിന്റെ കഷ്ടപ്പാടുകള്‍ കേന്ദ്രധനമന്ത്രിയെ അറിയിച്ച് ഇടതുപക്ഷ എം.പിമാര്‍


ന്യൂഡല്‍ഹി: പദ്ധതി നടത്തിപ്പിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കേരളം. കടം പെരുകിയതോടെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങുമെന്ന അവസ്ഥ എത്തിയതോടെയാണ് ഇടതുപക്ഷ എംപിമാര്‍ ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത്. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വരുന്ന സാഹചര്യത്തില്‍ കേരളത്തിന് പ്രത്യേകപരിഗണന നല്‍കി കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, പി സന്തോഷ്‌കുമാര്‍ എന്നിവരാണ് ധനമന്ത്രിയെ കണ്ട് ധനസഹായം ആവശ്യപ്പെട്ടത്.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad