കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ കമ്പനിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസ്സില്‍ കമ്പനിയുടെ എം.ഡി പൂക്കോയ തങ്ങള്‍, ചെയര്‍മാന്‍ എം.സി ഖമറുദ്ദിന്‍ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടുകെട്ടിയത്. ക്രൈംബ്രാഞ്ച് എസ്.പി പി.പി സദാനന്ദന്റെ റിപ്പോര്‍ട്ടിന്‍ മേലാണ് നടപടി. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. പൂക്കോയ തങ്ങളുടെയും ഖമറുദ്ദീന്റെയും പേരില്‍ പയ്യന്നൂരിലും കാസര്‍കോട് ജില്ലയിലുമുള്ള സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. കാസര്‍കോട് ടൗണില്‍ വാങ്ങിയ ഭൂമിയും കെട്ടിടവും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.
Post a Comment
0 Comments