ബെയ്ജിംഗ്: ചൈനയില്‍ മോട്ടോര്‍ സൈക്കിള്‍ വാങ്ങാനായി ഒരു മില്ല്യണ്‍ യുവാന്‍ വിലമതിക്കുന്ന പാരമ്പര്യമായി ലഭിച്ച വീട് പകുതി വിലക്ക് വിറ്റ് കൗമാരക്കാരന്‍. സെന്‍ട്രല്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. സംഭവത്തില്‍ കൗമാരക്കാരന്റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് വില്‍പ്പന റദ്ദ് ചെയ്തു. മാതാപിതാക്കള്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങിതരാന്‍ വിസമ്മതിച്ചതോടെയാണ് കൗമാരക്കാരന്‍ വിട് വില്‍ക്കാന്‍ ശ്രമിച്ചത്. 72000 ഡോളറിന് കൗമാരകാരന്‍ ഒരു ഏജന്റിന് വീട് വില്‍ക്കുകയും അയാള്‍ അത് പിന്നീട് മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്ന് കൗമാരക്കാരന്റെ അമ്മ ഏജന്റിനോട് വില്‍പന റദ്ദാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൗമാരക്കാരന്റെ കുടുംബം നിയമ നടപടിയിലേക്ക് കടന്നത്.
ബൈക്ക് വാങ്ങാന്‍ കുടുംബ വീട് പകുതിവിലക്ക് വിറ്റ് കൗമാരക്കാരന്‍
15:55:00
0

Tags
Post a Comment
0 Comments