മുംബൈ: മൂന്നു വര്‍ഷത്തെ കോളജ് പഠനത്തിന് ശേഷം ബിരുദം കൈയില്‍ കിട്ടുന്ന ആ നിമിഷം വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ടതാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ബിരുദദാന ചടങ്ങുകള്‍ വളരെ ആഘോഷമായി ഇപ്പോള്‍ പല കോളജുകളും നടത്താറുണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തമല്ലേ, അതൊന്ന് ആഘോഷമാക്കാമെന്ന് കരുതിയ വിദ്യാര്‍ഥിക്ക് കിട്ടിയ പണിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വൈറലാകുന്നത്. മുംബൈയിലെ അനില്‍ സുരേന്ദ്ര മോദി സ്‌കൂള്‍ ഓഫ് കൊമേഴ്സിലെ ബിരുദദാന ചടങ്ങിലാണ് സംഭവം. ബിരുദം സ്വീകരിക്കാന്‍ പോകുമ്പോള്‍ പാരമ്പര്യ രീതിയൊന്ന് വിട്ടു പിടിച്ചു.
സല്‍മാന്‍ ഖാന്റെ 'സലാം-ഇ-ഇഷ്‌ക്' എന്ന ചിത്രത്തിലെ 'തേനു ലേകെ' പാട്ടിനൊപ്പം നൃത്തം ചെയ്തായിരുന്നു ആര്യ കോത്താരിയെന്ന വിദ്യാര്‍ഥി സ്റ്റേജിലേക്ക് കയറിപ്പോയത്. വിദ്യാര്‍ഥികളെല്ലാം അവന്റെ ഡാന്‍സിനെ പ്രോത്സാഹിപ്പിച്ചെങ്കിലും സ്റ്റേജിലിരിക്കുന്ന കോളജ് അധികൃതര്‍ക്ക് ഇതത്ര രസിച്ചില്ല. ആദ്യമായാണ് ഒരു വിദ്യാര്‍ഥി നൃത്തം ചെയ്തുകൊണ്ട് സ്റ്റേജിലേക്ക് ബിരുദം സ്വീകരിക്കാന്‍ എത്തുന്നത്. ഇതോടെ പ്രൊഫസര്‍മാര്‍ ഇടപെട്ടു. ഇതൊരു ഔപചാരിക ചടങ്ങാണെന്നും ഇതില്‍ ഇത്തരം കോപ്രായങ്ങള്‍ പാടില്ലെന്നും അവര്‍ അറിയിച്ചു. അതുകൊണ്ട് തന്നെ ബിരുദം നല്‍കുന്നില്ലെന്നും വേദിയിലുണ്ടായിരുന്ന പ്രൊഫസര്‍ പറഞ്ഞു.
Post a Comment
0 Comments