അബുദാബി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്ന രാജ്യമായി യുഎഇ. യുഎഇയില്‍ 35 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്ന റീജിയന്‍ ഗള്‍ഫ് രാജ്യങ്ങളാണ്. അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമായി 70 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ട്.
34,19,000 ആയിരുന്നു യുഎഇയിലെ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യക്കാരുടെ എണ്ണം. എന്നാല്‍ ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷത്തോളം പുതിയ ഇന്ത്യക്കാരാണ് യുഎഇയിലേക്ക് കുടിയേറിയത്. ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ ജോലി ലഭിക്കുന്ന രാജ്യങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നതിനാല്‍ തന്നെ നിരവധി പേരാണ് ഓരോ വര്‍ഷവും ഗള്‍ഫില്‍ എത്തുന്നത്. ഇതില്‍ തന്നെ ഏറ്റവും അധികം ഇന്ത്യക്കാര്‍ തൊഴില്‍ തേടി എത്തുന്ന രാജ്യമാണ് യുഎഇ.
യുഎഇ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ അഞ്ച് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഉള്ളത്. എണ്ണത്തില്‍ കുറവാണെങ്കിലും ബഹ്റൈനിലും ഇന്ത്യന്‍ മലയാളി സാന്നിധ്യം എല്ലായിടത്തും കാണാം. യുഎഇ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ രാജ്യങ്ങളിലായി 89,32,000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.
Post a Comment
0 Comments