മലപ്പുറം: താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച ലഹരിക്കേസ് പ്രതിയുടെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരിച്ച താമിര്‍ ജിഫ്രിയുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി.ഇത് എം.ഡി.എം.എ ആണോയെന്ന് സംശയമുണ്ട്. ഇയാളുടെ ദേഹത്ത് 13 പരിക്കുകളുണ്ട്. നടുവിനും കൈക്കും കാലിനുമാണ് പ്രധാനമായും പരിക്കുകളുള്ളത്. ഇതില്‍ പല മുറിവുകളും പഴയതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ.
കഴിഞ്ഞദിവസമാണ് തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രിയെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിക്കേസിലാണ് പൊലീസ് ജിഫ്രിയെ കസ്റ്റഡിയില്‍ എടുത്തത്. താനൂര്‍ ദേവധാര്‍ മേല്‍പാലത്തിനു സമീപത്തുവച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ 1.45നാണ് ഇയാളെ താനൂര്‍ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ പുലര്‍ച്ചെ നാലു മണിക്ക് ഇയാള്‍ സ്റ്റേഷനില്‍ തളര്‍ന്നു വീണതായും ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചെന്നുമാണ് ഡി.വൈ.എസ്.പി വി.വി ബെന്നി പറയുന്നത്. അതേസമയം, പ്രതി മരിച്ചതില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി ബാബുവിനാണ് അന്വേഷണ ചുമതല.
Post a Comment
0 Comments