കുമ്പള: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് പ്ലസ്ടൂ വിദ്യാര്‍ഥി ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ എസ്‌ഐ ഉള്‍പ്പടെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. എസ്.ഐ രജിത്, സി.പി.ഒ ദീപു, രഞ്ജിത് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായായി സ്ഥലം മാറ്റിയത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടന്നുവരുന്നു.
പൊലീസ് പിന്തുടര്‍ന്നതാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടാന്‍ കാരണമായതെന്നാണ് ആരോപണം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫര്‍ഹാസിന്റെ മാതാവ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കിയിരുന്നു.
ഈസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് കയ്യൊഴിഞ്ഞത്. അതേസമയം കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ്് ചെയ്യണമെന്നാണ് വിദ്യാര്‍ഥിയുടെ കുടുംബവും രാഷ്ട്രീയ പാര്‍ട്ടികളും ഉയര്‍ത്തുന്ന ആവശ്യം.
Post a Comment
0 Comments