Type Here to Get Search Results !

Bottom Ad

ടാങ്കര്‍ ലോറിയുടെ പിറകില്‍ മിനിലോറി ഇടിച്ചു; അകത്തുകുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി


കാസര്‍കോട്: ടാങ്കര്‍ ലോറിയുടെ പിറകിലേക്ക് മിനി ലോറിയിടിച്ചു. അകത്തു കുടുങ്ങിയ ഡ്രൈവറെ ലോറിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റി പുറത്തെടുത്തു. ഇന്നു രാവിലെ ഏഴ് മണിയോടെ ബന്തിയോട്ടാണ് അപകടം. ലോറി ഡ്രൈവര്‍ പയ്യന്നൂരിലെ ജിഷ്ണു (30)വിനാണ് പരിക്കേറ്റത്. പയ്യന്നൂരില്‍ നിന്ന് പഴവുമായി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി ടാങ്കര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ജിഷ്ണുവിന്റ കാല്‍ ലോറിയുടെ ക്യാബിനില്‍ കുടുങ്ങുകയായിരുന്നു. പരിസരവാസികള്‍ ലോറിയുടെ ചെറിയൊരു ഭാഗം പൊളിച്ചുമാറ്റിയാണ് ജിഷ്ണുവിനെ രക്ഷപ്പെടുത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad