ന്യൂഡല്‍ഹി: ഇന്ത്യക്ക് സ്വന്തമായി ക്രാഷ് ടെസ്റ്റ് നടത്താനുളള സംവിധാനമായി 'ഭാരത് എന്‍സിഎപി' അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭാരത് എന്‍സിഎപിയുടെ വരവോടെ ഗ്ലോബല്‍ എന്‍സിഎപിയുടെ 'സേഫര്‍ കാര്‍ ഫോര്‍ ഇന്ത്യ' എന്ന ക്യാമ്പയിനിന് അവസാനമായിരിക്കുകയാണ്. 2014ല്‍ ആരംഭിച്ച ഭാരത് എന്‍സിഎപിയുടെ സേഫര്‍ കാര്‍ ഫോര്‍ ഇന്ത്യ എന്ന ക്യാമ്പയിന്‍ ഇന്ത്യന്‍ റോഡുകളില്‍ സുരക്ഷിതമായ വാഹനങ്ങള്‍ക്കായി അവബോധം വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ക്യാമ്പയിന്‍ 50ലധികം മോഡലുകളെ കര്‍ശനമായ ക്രാഷ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതു കൂടാതെ മൊത്തം 62 ടെസ്റ്റുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നിര്‍മ്മിത പാസഞ്ചര്‍ വാഹനങ്ങളുടെ ബില്‍ഡ് ക്വാളിറ്റിയും സുരക്ഷാ ഫീച്ചറുകളും വിലയിരുത്തുന്നതിലാണ് ഇവ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഒക്ടോബറില്‍ ഔദ്യോഗിക ലോഞ്ചിന് ഭാരത് എന്‍സിഎപി തയ്യാറെടുക്കുന്നതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് വേണ്ടിയുള്ള സേഫര്‍ കാര്‍ ഫോര്‍ ഇന്ത്യ എന്ന ക്യാമ്പയിന്‍ അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ഗ്ലോബല്‍ എന്‍സിഎപി.
Post a Comment
0 Comments