കാഞ്ഞങ്ങാട്: ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോക്‌സോ കേസ് പ്രതി അറസ്റ്റില്‍. ചിറ്റാരിക്കല്‍ അനിയക്കാട്ട് ഹൗസില്‍ ആന്റോ ചാക്കോച്ചനെ (28)യാണ് ചിറ്റാരിക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ എസ്‌ഐ അരുണന്‍, ഡ്രൈവര്‍ രാജന്‍, കാഞ്ഞങ്ങാട് ഡിവൈ എസ്പി.പി ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ ഷാജു, നികേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. 13 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് കേസുകളില്‍ പ്രതിയായ ആന്റോ ചാക്കോച്ചന്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം കഴിഞ്ഞ രണ്ടര വര്‍ഷമായി മുങ്ങി നടക്കു കയായിരുന്നു.
പോലീസ് പിടിക്കാതിരിക്കാനായി ഇന്ത്യ വിട്ട പ്രതി നേപ്പാളില്‍ എത്തി അവിടെ അനുപ് മേനോന്‍ എന്ന പേരില്‍ വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു. പ്രതിയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീ ക്ഷണം നടത്തി വരികയായിരുന്ന പൊലീസ് സംഘം പ്രതി പുതിയ പേരില്‍ പാസ്‌പോര്‍ട്ട് എടുക്കാനായി നേപ്പാളില്‍ നിന്നും മുംബൈയില്‍ എത്തിയപ്പോള്‍ അവിടെ നിന്ന് പിടികൂടുകയായിരുന്നു.
Post a Comment
0 Comments