തിരുവനന്തപുരം: കേരള വഖഫ് ബോര്‍ഡ് നിയുക്ത ചെയര്‍മാന്‍ സക്കീര്‍ ഹുസൈനെതിരെ സമസ്ത മുശാവറ അംഗം ബഹാവുദ്ധീന്‍ നദ്വി നടത്തിയ പ്രസ്താവനകള്‍ തിരുത്തണമെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. പ്രസ്താവനകള്‍ ഉചിതമാണോയെന്ന് പരിശോധിക്കണമെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ബഹാവുദ്ധീന്‍ നദ്വിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ജലീല്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
സക്കീര്‍ ഹുസൈന്‍ ദൈവ നിഷേധത്തിലൂന്നിയ പ്രസ്താവന നടത്തിയിട്ടില്ല. വസ്തുത ലീഗ് നേതാക്കള്‍ക്ക് അറിയാം. ഏതൊരു 'അമാനത്തും' വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യനാണ് അദ്ദേഹമെന്നും തെറ്റിദ്ധാരണ തിരുത്തി ബഹാവുദ്ധീന്‍ നദ്വി ക്ഷമാപണം നടത്തണമെന്നും കെടി ജലീല്‍ പറഞ്ഞു. മത ബോധമില്ലാത്തയാളെ വഖഫ് ബോര്‍ഡ് ചെയര്‍മാനായി നിയമിക്കുന്നത് സമുദായത്തെ അപഹസിക്കാനാണെന്നായിരുന്നു ബഹാവുദ്ദീന്‍ നദ്വിയുടെ പ്രസ്താവന.
Post a Comment
0 Comments