Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ പണം ഉപയോഗിച്ചെന്ന്; തമിഴ്നാട് ഗവര്‍ണറുടെ മകളുടെ വിവാഹം സംബന്ധിച്ച വിവാദം


ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ മകളുടെ വിവാഹത്തെച്ചൊല്ലി വിവാദം. 18 മാസം മുമ്പ് ഊട്ടി രാജ്ഭവനില്‍ നടന്ന വിവാഹത്തില്‍ ആഘോഷങ്ങള്‍ക്കായി പണം ചെലവഴിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാജ്ഭവനില്‍ നടന്ന രവിയുടെ കുടുംബ ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ചുവെന്ന് ഡി.എം.കെ എം.പി ദയാനിധി മാരന്‍ ബുധനാഴ്ച ആരോപിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ തന്റെ സ്വകാര്യ ഫണ്ടാണ് ചടങ്ങിന് ചെലവഴിച്ചതെന്ന് ചെന്നൈയിലെ രാജ്ഭവന്‍ വ്യാഴാഴ്ച അറിയിച്ചു. 

''ഗവര്‍ണറുടെ എല്ലാ അതിഥികളെയും സ്വകാര്യ ഹോട്ടലുകളില്‍ പാര്‍പ്പിച്ചു. ആരെയും രാജ്ഭവനില്‍ പാര്‍പ്പിച്ചിട്ടില്ല. അതിഥികള്‍ക്ക് മാത്രമല്ല, ഗവര്‍ണറുടെ കുടുംബാംഗങ്ങള്‍ക്കും പോലും സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്കെടുത്തു. ഒരു സര്‍ക്കാര്‍ വാഹനവും ഉപയോഗിച്ചിട്ടില്ല,'' രാജ്ഭവന്‍ വ്യക്തമാക്കി. പ്രൈവറ്റ് കാറ്ററിംഗുകാര്‍ക്കായിരുന്നു ഭക്ഷണത്തിന്റെ ചുമതല. ഒരു ചായക്കോ കാപ്പിക്കോ പോലും രാജ്ഭവനിലെ അടുക്കള ഉപയോഗിച്ചിട്ടില്ല. പുഷ്പാലങ്കാരത്തിനുള്ള പൂക്കള്‍ പോലും മാര്‍ക്കറ്റില്‍ നിന്ന് സ്വന്തമായിട്ടാണ് വാങ്ങിയത്.

ചടങ്ങിനു വേണ്ടിയുള്ള മുഴുവന്‍ തൊഴിലാളികളയെും സ്വകാര്യമായിട്ടാണ് നിയോഗിച്ചത്. രാജ്ഭവന്‍ ജീവനക്കാരെ ഉപയോഗിച്ചിട്ടില്ല. അതിഥികള്‍ക്കുള്ള ബോര്‍ഡിംഗും താമസവും വാഹനങ്ങളുടെ വാടക, ചായയും കാപ്പിയും ഉള്‍പ്പെടെയുള്ള ഭക്ഷണവിതരണം, വിളക്കുകള്‍, പുഷ്പങ്ങള്‍, പുഷ്പ അലങ്കാരങ്ങള്‍ തുടങ്ങി പരിപാടിയുടെ മുഴുവന്‍ ചെലവും ഗവര്‍ണര്‍ വഹിച്ചു'' രാജ്ഭവന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കൂടാതെ, ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും രാജ്ഭവനില്‍ (സര്‍ക്കാര്‍ ചെലവില്‍) ഭക്ഷണം കഴിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും എല്ലാ മാസവും ഭക്ഷണ ബില്ലുകള്‍ ഈടാക്കുകയും ഗവര്‍ണര്‍ വഹിക്കുകയും ചെയ്യുന്നു. ഗവര്‍ണര്‍ക്കെതിരായ എം.പിയുടെ ആരോപണം നിരുത്തരവാദപരവും നികൃഷ്ടവുമായ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും രാജ്ഭവന്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad