കാസര്‍കോട്: പട്ടികയില്‍ നിന്ന് കാരണമില്ലാതെ പുറത്താക്കിയ 1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് അമ്മമാരുടെ പ്രതിഷേധത്തിന്റെ അടയാളപ്പെടുത്തലായി മാറി. കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പുനടപ്പാക്കി ദുരിതബാധിതരെ തെരുവിലിറക്കാതെ പരിഹാരം കാണണം. മരുന്നും പെന്‍ഷനും അനുവദിക്കാനും സെല്‍ യോഗം ചേരാനും താമസമുണ്ടാകരുതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, എം.കെ.അജിത, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഡോ. ഡി സുരേന്ദ്രനാഥ്, സുബൈര്‍ പടുപ്പ്, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കളം, ജിയാസ് നിലമ്പൂര്‍, പി. പ്രദീപ്, മുഹമ്മദ് വടക്കേക്കര, സുലേഖ മാഹിന്‍, പ്രമീള മജല്‍, സി.എച്ച് ബാലകൃഷ്ണന്‍, കെബി മുഹമ്മദ് കുഞ്ഞി, കരീം ചൗക്കി, പി.ഷൈനി, സമീറ ഫൈസല്‍, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ഷാഫി കല്ലുകളപ്പ്, സീതിഹാജി, പി.സന്തോഷ് കുമാര്‍, കെ. ചന്ദ്രാവതി, താജുദ്ദീന്‍ പടിഞ്ഞാറ് വിനോദ്കുമാര്‍ രാമന്തളി, കെ. കൊട്ടന്‍, പ്രൊഫ: കെ.പിസജി, അഹമ്മദ് ചൗക്കി, മുനീര്‍ കൊവ്വല്‍പള്ളി, സിസ്റ്റര്‍ ആന്‍ന്റോ മംഗലത്ത്, ഹക്കീം ബേക്കല്‍, ഹമീദ് ചേരങ്കൈ, നാസര്‍ പള്ളം, മിശാല്‍ റഹ്മാന്‍, ബി. ശിവകുമാര്‍, മേരി സുരേന്ദ്രനാഥ്, കദീജ മൊഗ്രാല്‍, ഷഹബാസ്, ജയരാജ് ചെറുവത്തൂര്‍തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജയിന്‍ പി. വര്‍ഗ്ഗീസ്, പ്രമീള കാഞ്ഞങ്ങാട്, ബാലകൃഷ്ണന്‍ കള്ളാര്‍, മിസ്‌രിയ ചെങ്കള, ഗീത ചെമ്മനാട്, ശാലിനി മുറിയനാവി, രാധാകൃഷ്ണന്‍ അഞ്ചംവയല്‍, തസിരിയ ചെങ്കള, തമ്പാന്‍ വാഴുന്നോറടി, കരുണാകരന്‍ കുറ്റിക്കോല്‍, അവ്വമ്മ മഞ്ചേശ്വരം, ഒ. ഷര്‍മ്മിള, ശാന്ത കാട്ടുകുളങ്ങര, റസിയ ഒളവറ, തംസീറ ചെങ്കള നേതൃത്വം നല്‍കി.
Post a Comment
0 Comments