കാസര്‍കോട്: പി.ബി.എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നെല്ലിക്കട്ട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്ലാസ് നടത്തി. ലഹരിയുടെ ദുരന്തം അതിഭയാനകമാണെന്നും കുട്ടികള്‍ അതില്‍ അകപ്പെടാതിരിക്കാന്‍ കണ്ണുവേണമെന്നും ഇരുപുറമെപ്പൊഴും എന്ന് കുട്ടികളെ ബോധവല്‍ക്കരിച്ച് പി.ബി.എം പ്രിന്‍സിപ്പലും ലയണ്‍സ് ക്ലബിന്റെ പ്രസിഡന്റുമായ നിസാം ബോവിക്കാനം അധ്യക്ഷത വഹിച്ചു.
ലഹരിയില്‍ ആശങ്ക അറിയിച്ചും ലഹരിയുടെ ഭവിഷ്യത്ത് കുട്ടികളെ മനസിലാക്കി ലയണ്‍സ് ക്ലബ് സെക്രട്ടറി വിനയകുമാര്‍ പരിപാടിക്ക് സ്വാഗതം പറഞ്ഞു. ലഹരി ജീവന്റെ ജീവിതത്തിന്റെ താളമില്ലാതാക്കുന്നു. അമ്മയെന്നോ പെങ്ങളെന്നോ ഇല്ലാതെ അവരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. പിഞ്ചുകുഞ്ഞുങ്ങളെ പീഡനത്തിനിരയാകുന്ന നൊമ്പരക്കാഴ്ചകള്‍ നെഞ്ചു തകര്‍ക്കുന്നു.
സമൂഹത്തിന്റെ ഭാവി വാഗ്ദാനമാണ് എന്നൊക്കെ കുട്ടികളുമായി സംവദിച്ചും ലഹരിയെന്ന സാമൂഹിക വിപത്തില്‍ ആശങ്കയറിയിച്ച് ബദിയടുക്ക പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ആപത്തും അതുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും വിവരിച്ചും കഥകളിലൂടെ ബോധവത്കരിച്ച് സിവില്‍ പൊലീസ് ഓഫീസര്‍ ഷീനു കുട്ടികള്‍ക്കു ക്ലാസെടുത്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, എം.എ മക്കാര്‍, ശ്രീകുമാര്‍, ഹുസൈന്‍ ബേര്‍ക്ക, പുരുഷോത്തമന്‍ നായര്‍, അര്‍ഷാദ് ബേര്‍ക്ക, രമ, റഹീം ബദരിയ, സത്താര്‍ ബേര്‍ക്ക, സംസു, ജെ.ആര്‍.സി കണ്‍വീനര്‍ ജയരാജ് സംസാരിച്ചു.
Post a Comment
0 Comments