കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ച ശനിയാഴ്ച ആരംഭിക്കും. ജെയ്ക് സി തോമസിനാണ് പ്രഥമ പരിഗണന. മന്ത്രി വി.എന്‍ വാസവനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ ജയചന്ദ്രനും മണ്ഡലത്തിന്റെ ചുമതല നല്‍കി. തിരഞ്ഞെടുപ്പ് തീരുമാനിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഒരുമുഴം നീട്ടിയെറിഞ്ഞെങ്കിലും സി.പി.എം അതിവേഗതയില്‍ തീരുമാനമെടുക്കില്ല. ഈ മാസം 11 മുതല്‍ 14 വരെ നീണ്ടുനില്‍ക്കുന്ന നേതൃയോഗങ്ങള്‍ക്കിടയില്‍ ആയിരിക്കും സ്ഥാനാര്‍ഥി തീരുമാനം ഉണ്ടാവുക. ചാണ്ടി ഉമ്മന്‍ തന്നെയായിരിക്കും യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി എന്ന് സി.പി.എം നേരത്തെ കണക്കുകൂട്ടിയതാണ്.
സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ പ്രഥമ പരിഗണന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം വലിയ രീതിയില്‍ കുറച്ച ജെയ്ക് സി. തോമസ് തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് തോറ്റതിനു ശേഷവും മണ്ഡലം കേന്ദ്രീകരിച്ചാണ് ജെയ്കിന്റെ പ്രവര്‍ത്തനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ റജി സക്കറിയ, കെ.എം രാധാകൃഷ്ണന്‍ എന്നിവരുടെ പേരും ചര്‍ച്ചയിലുണ്ട്. എന്നാല്‍ ജെയ്കിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് കോട്ടയം ജില്ലയില്‍ നിന്നുള്ള പൊതുവികാരം. ഉമ്മന്‍ചാണ്ടി വികാരം അതിതീവ്രമായി മണ്ഡലത്തിലുണ്ട് എന്ന സി.പി.എം കണക്കുകൂട്ടുന്നുണ്ട്. അതിനെ മറികടക്കാന്‍ വേണ്ടിയുള്ള പ്രചാരണ തന്ത്രങ്ങള്‍ സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ ചര്‍ച്ചചെയ്യും. മന്ത്രിമാര്‍ക്ക് പഞ്ചായത്തുകളുടെ ചുമതല നല്‍കും. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലായിരിക്കും മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പ്രചാരണത്തിന് എത്തുക.
Post a Comment
0 Comments