കാസര്‍കോട്: നഴ്സറി വിദ്യാര്‍ഥിനി കമ്പാര്‍ ശ്രീബാഗിലു പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയ (നാല്) സ്‌കൂള്‍ ബസിടിച്ച് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും അപകടം വരുത്തിയതിനുമാണ് കേസെടുത്തത്. അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയാല്‍ മറ്റ് വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യവും ആലോചിക്കുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം അപകടം വരുത്തിയ സ്‌കൂള്‍ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് പൊലീസിന്റെ റിപോര്‍ട്ട് കിട്ടിയാലുടന്‍ സസ്‌പെന്റ്് ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ ചുമതല വഹിക്കുന്ന ജോയിന്റ് ആര്‍ടിഒ അറിയിച്ചു. ആയിഷ സോയയുടെ ദാരുണമരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി. മയ്യത്ത് വെള്ളിയാഴ്ച രാവിലെ തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബറസ്ഥാനില്‍ ഖബറടക്കി.
Post a Comment
0 Comments