കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തില്‍. മുഴപ്പിലങ്ങാട് മഠം ഭാഗത്തെ ജനങ്ങളാണ് 17 ദിവസമായി സമരം നടത്തുന്നത്. ദേശീയപാതാ വികസനം അതിവേഗം മുന്നോട്ടു പോകുന്നതിനിടയിലാണ് മഠം മേഖലയിലെ ജനങ്ങള്‍ സമരവുമായി രംഗത്തെത്തിയത്. പാതയുടെ ഒരു വശത്തെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതോടെയാണ് തങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന ദുരിതം നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. ബൈപ്പാസിന്റെ ഭാഗമെന്ന നിലയില്‍ ദേശീയപാതയില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു ജനങ്ങള്‍.
കാര്യങ്ങള്‍ വ്യക്തമായതോടെ തങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന യാത്രാബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണു പ്രദേശവാസികള്‍ റോഡരികില്‍ ജനകീയ സമരം ആരംഭിച്ചത്. ദേശീയ പാതയ്ക്കായുള്ള വിശദപഠനം നടക്കുന്ന സമയത്തൊന്നും പൊതുജനത്തിനു പദ്ധതിയുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമായിരുന്നില്ല. കാലങ്ങളായുള്ള യാത്രാമാര്‍ഗം തടസപ്പെടുന്ന സാഹചര്യം ബന്ധപ്പെട്ട രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൃത്യമായി പരിഗണിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയതെന്ന് നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.
Post a Comment
0 Comments