മദ്യപാനം ചോദ്യം ചെയ്ത എസ് ഐയെയും പൊലീസുകാരെയും ക്ലബില്‍ പൂട്ടിയിട്ട് ഇടിച്ചു. ഇന്നലെ വൈകിട്ട് പെട്രോളിങ്ങിനിടെ അത്താഴക്കുന്നിലെ ക്ലബില്‍ കുറച്ചുപേര്‍ മദ്യപിക്കുന്നത് കണ്ട് പൊലീസ് പരിശോധിക്കാന്‍ കയറിയപ്പോഴാണ് അക്രമം അരങ്ങേറിയത്. കണ്ണൂര്‍ ടൗണ്‍ എസ്.ഐ സി.എച്ച്. നസീബ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് ഏഴുപേരടങ്ങുന്ന മദ്യപസംഘം ആക്രമിച്ചത്.
മദ്യപാനം തടഞ്ഞ പൊലീസുമായി മദ്യപര്‍ വാക്കേറ്റത്തിലായി. തുടര്‍ന്നാണ് പുറത്തുനിന്ന് ക്ലബ്മുറി പൂട്ടിയിട്ട് ക്രൂരമായി ഇടിച്ചത്. മുറിയുടെ അകത്തുണ്ടായിരുന്ന ഏഴുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. പൊലീസുകാര്‍ നാലുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി മൂന്നുപേരെ പിടികൂടി. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
Post a Comment
0 Comments