Type Here to Get Search Results !

Bottom Ad

ദേശീയപാത നിര്‍മാണം: സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണം: മുസ്ലിം ലീഗ്


കാസര്‍കോട്: ദേശീയപാത നിര്‍മാണ പ്രവൃത്തി ജനങ്ങള്‍ക്ക് ദുരിതമായി മാറുകയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന രീതിയിലാണ് നടന്നു വരുന്നതെന്ന് മുസ്്ലിം ലീഗ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് മതിയായ യാത്രാസൗകര്യം ഏര്‍പ്പെടുത്തിയതിന് ശേഷം മാത്രമേ പ്രവൃത്തി നടത്താന്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശം ഉണ്ടങ്കിലും മുഴുവന്‍ നിര്‍ദ്ദേശങ്ങളെയും കാറ്റില്‍ പറത്തി പൂര്‍ണമായും ഗതാഗത തടസം സൃഷ്ടിച്ചു കൊണ്ടാണ് നിലവില്‍ ദേശീയപാത പ്രവൃത്തി നടത്തുന്നത്.

ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകളും വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വാഹനങ്ങളും സാധാരണക്കാരനും പാവപ്പെട്ടവനും യാത്ര ചെയ്യുന്ന ബസുകളും ചരക്ക് വണ്ടികളും തലങ്ങും വിലങ്ങും നിര്‍ത്തിയിട്ട് ഗതാഗത തടസം സൃഷ്ടിച്ചു കൊണ്ടാണ് റോഡ് പ്രവൃത്തി നടത്തുന്നത്. ഇത്തരം ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അധികൃതരോട് യോഗം ആവശ്യപ്പെട്ടു.

മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന ടി.ഇ അബ്ദുല്ല അനുസ്മരണം സംഘടിപ്പിക്കാനും മുസ്്ലിം ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹിയില്‍ നിര്‍മിക്കുന്ന ഖാഇദെ മില്ലത്ത് ആസ്ഥാന മന്ദിരത്തിന്റെ ധനസമാഹരണ കാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പാര്‍ട്ടി ഘടകങ്ങള്‍ക്ക് സ്നേഹാദരവ് നല്‍കാനും യോഗം തീരുമാനിച്ചു. മുസ്്ലിം ലീഗ് നേതാക്കളായ എം. യൂസുഫ് ദേലംമ്പാടി, റഫീഖ് അങ്കകളരി എന്നിവരുടെ നിര്യാണത്തില്‍ യോഗം പ്രത്യേക പ്രാര്‍ഥനയും അനുശോചനവും രേഖപ്പെടുത്തി.

പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, എം.ബി യൂസുഫ്, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്‍, കെ. അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad