പരിയാരം: മെഡിക്കല്‍ കോളജില്‍ ചികില്‍സക്കെത്തിയ തടവുകാരനായ മോഷ്ടാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കാസര്‍കോട് ചട്ടഞ്ചാല്‍ തെക്കില്‍ കോടൂര്‍ മഠത്തില്‍ സ്വദേശി മാങ്ങാട് വീട്ടില്‍ മുഹമ്മദ് നവാസ് (36)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഏഴാം നിലയിലെ വാര്‍ഡില്‍ ചികില്‍സയിലായിരുന്നു ഇയാള്‍. ബുധനാഴ്ച രാവിലെ എട്ടോടെ ശുചിമുറിയില്‍ പോയപ്പോള്‍ ഞരമ്പ് മുറിക്കുകയായിരുന്നു. രക്തം വാര്‍ന്ന് ഒഴുകുന്നത് കണ്ട ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു.
നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ 12 ന് രാത്രി മെഡിക്കല്‍ കോളേജില്‍ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ചികില്‍സക്കിടെ ഇയാള്‍ രക്ഷപ്പെട്ടിരുന്നു. അന്ന് രാത്രി പത്തോടെ മഡിയനില്‍ നിന്ന് പോലീസ് പിടിയിലായ ഇയാള്‍ ജയിലില്‍ കഴിയുകയായിരുന്നു. അപ്‌സമാരം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കാണ് ചികില്‍സക്കെത്തിയത്. കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ബൈക്ക് കളവ് പോയ കേസിലെ പ്രതിയാണ് നവാസ്.
നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കല്‍ സ്റ്റേഷനുകളില്‍ സമാനമായ കേസുകളുള്ള ഇയാള്‍ കോവിഡ് സമയത്ത് ഇളവു ലഭിച്ചു ജയിലില്‍ നിന്നു കഴിഞ്ഞ ദിവസമാണു പുറത്തിറങ്ങിയ ശേഷം തന്നെ വാഹന മോഷണം ആരംഭിച്ചിരുന്നു. ബൈക്ക് മോഷണം വിനോദമാക്കിയ നവാസ് മോഷ്ടിച്ച ബൈക്കിലെ ഇന്ധനം തീരുമ്പോള്‍ ഉപേക്ഷിച്ച് കടന്നു കളയുകയാണു രീതി.
Post a Comment
0 Comments