പാലക്കാട്: ഡോക്ടര്‍ നല്‍കിയ വൂണ്ട് സര്‍ട്ടിഫിക്കറ്റിനെ തുടര്‍ന്ന് കുരിക്കിലായിരിക്കുകയാണ് പാലക്കാട് സ്വദേശി വിജയകൃഷ്ണന്‍. വാഹനാപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ വിജയകൃഷ്ണന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന വൂണ്ട് സര്‍ട്ടിഫിക്കറ്റാണ് ഡോക്ടര്‍ നല്‍കിയത്. ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത ഇദ്ദേഹം ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ്.
2022 ഏപ്രില്‍ മാസമാണ് വിജയകൃഷ്ണന്‍ ഓടിച്ച ലോറി ക്രയിനുമായി കൂട്ടിയിടിച്ചത്. ഉടന്‍ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ഡോക്ടര്‍ വിദഗ്ദ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാനും നിര്‍ദേശം നല്‍കി. ഈ സമയം ജില്ലാ ആശുപത്രിയില്‍ നിന്നും പൊലീസിന് നല്‍കിയ വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ വിജയകൃഷ്ണന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നെന്ന് ഡോക്ടര്‍ രേഖപ്പെടുത്തി. മാസങ്ങള്‍ക്ക് ശേഷം ഇന്‍ഷുറന്‍സിനായി അപേക്ഷിച്ചപ്പോഴാണ് വിജയകൃഷ്ണന്‍ ഈ വിവരം അറിയുന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഒന്നും ഡോക്ടര്‍ നടത്തിയിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് നിര്‍ദേശിച്ചപ്പോള്‍ നല്‍കിയ കുറിപ്പിലും ഈ കാര്യം രേഖപ്പെടുത്തിയിട്ടില്ല. നാളിതുവരെ മദ്യപിച്ചിട്ടില്ലാത്ത വിജയകൃഷ്ണന് ഇന്‍ഷുറന്‍സ് തുക ലഭിക്കാനുള്ള സാധ്യതയാണ് ഇതോടെ നഷ്ടമായത്.
Post a Comment
0 Comments