കൊച്ചിയിലെ പ്രശസ്തമായ ഷോപ്പിംഗ് മാളിലെ സ്ത്രീകളുടെ ശുചിമുറയില്‍ ഒളികാമറ സ്ഥാപിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനായ പയ്യന്നൂര്‍ കരിവെളളൂര്‍ സ്വദേശി മുല്ലളിപ്പാറ വീട്ടില്‍ അഭിമന്യുയാണ് പിടിയിലായത്,
പര്‍ദ്ദധരിച്ചാണ് ഇയാള്‍ മാളിലെത്തിയത്. പിന്നീട് സ്ത്രീകളുടെ ശുചിമുറിയില്‍ കയറി അവിടെ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവയ്കുകയായിരുന്നു. ശുചിമുറയില്‍ കയറിയ സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി കണ്ടെത്തി.
പര്‍ദ്ദയിട്ട് സംശയാസ്പദമായ രീതിയില്‍ ചുറ്റിത്തിരിയുന്നത് കണ്ട സുരക്ഷാ ജീവനക്കാര്‍ പിടികൂടി ചോദ്യം ചെയ്ത്‌പ്പോഴാണ് ഇയാള്‍ പുരുഷനാണന്ന് മനസിലായത്. തുടര്‍ന്ന് കളമശേരി പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസെത്തി ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴാണ് ഇയാള്‍ കാമറ വച്ചുവെന്ന് സമ്മതിച്ചത്. തുടര്‍ന്ന് ഫോണ്‍ കണ്ടെടുക്കുകയും ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തുകയുമായിരുന്നു.
Post a Comment
0 Comments