കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ഓണം കഴിഞ്ഞും മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും എന്നാണ് നിഗമനം. പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ കെഎസ്ഇബി മുന്നോട്ട് പോകുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം ഉണ്ട്. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് തിരിച്ചടിയായത്.
സര്‍ചാര്‍ജ് ഉള്‍പ്പെടെ പരിഗണനയിലുണ്ട്. തിങ്കളാഴ്ച കെഎസ്ഇബി ചെയര്‍മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍നടപടി.സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പുമായി നേരത്തെ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി തന്നെ പ്രതികരിച്ചിരുന്നു. ഡാമുകളില്‍ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതി തുടര്‍ന്നാല്‍ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാന്‍ ആവില്ലെന്നും, നാളത്തെ യോഗത്തിനുശേഷം നിരക്ക് വര്‍ദ്ധനയിലുള്‍പ്പെടെ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു.
Post a Comment
0 Comments