മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ നെട്ലമുഡ്നൂര്‍ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രന്റെ പിന്തുണയില്‍ കോണ്‍ഗ്രസിന് ഭരണം. കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച അംഗം സമിത ഡി പൂജാരി പ്രസിഡന്റും കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ സ്വതന്ത്രന്‍ സച്ചിദാനന്ദ പൂജാരി വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം 11 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച അഞ്ചും ബിജെപി പിന്തുണയില്‍ ജയിച്ച അഞ്ചും പേരുമാണുള്ളത്.
രണ്ടര വര്‍ഷം മുമ്പ് നടന്ന ആദ്യ പാദ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍ സച്ചിദാനന്ദ പൂജാരി ബിജെപിയില്‍ ചേര്‍ന്ന് പ്രസിഡന്റായി. വനിത സംവരണമുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപിയുടെ ഷക്കീല കെ പൂജാരിയും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം പാദത്തില്‍ പ്രസിഡന്റ് പദവി പിന്നാക്ക 'എ'വിഭാഗം വനിതയ്ക്ക് സംവരണം ചെയ്തതിനാല്‍ സ്വതന്ത്രന്‍ വൈസ് പ്രസിഡന്റ് സ്ഥാനം തിരഞ്ഞെടുക്കുകയായിരുന്നു.
Post a Comment
0 Comments