പാലക്കാട്: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു മരണം. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുകയായിരുന്ന കല്ലട ബസാണ് മറിഞ്ഞത്. പാലക്കാട് തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടമുണ്ടായത്. ബസില്‍ 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അമിത വേഗതയില്‍ എത്തിയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകട കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ബസില്‍ ഉണ്ടായിരുന്ന 38 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ ബസിന്റെ അടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
Post a Comment
0 Comments