മംഗളൂരു: പൊതുവിതരണത്തിനായി ബണ്ട്വാള്‍ ബിസി റോഡിലെ എഫ്‌സിഐ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അരിയില്‍ 3,892 കിന്റല്‍ കാണാനില്ലെന്ന് പരാതി. നഷ്ടമായ അരിക്ക് 1,32,36,030 രൂപ വിലവരും. ഭക്ഷ്യ-പൊതുവിതരണ മാനജര്‍ ശരത് കുമാര്‍ ഹോണ്ട വെള്ളിയാഴ്ച വൈകുന്നേരം നല്‍കിയ പരാതിയില്‍ കേസെടുത്ത ബണ്ട്വാള്‍ ടൗണ്‍ പൊലീസ് ഗോഡൗണ്‍ സൂപ്പര്‍ വൈസര്‍ കെ. വിജയിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു.
ബിസി റോഡില്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ മുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ വെള്ളിയാഴ്ച നടത്തിയ സന്ദര്‍ശനത്തില്‍ അരിച്ചാക്കുകളുടെ ശേഖരത്തില്‍ വന്‍ കുറവ് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് മാനജര്‍ പരാതി നല്‍കിയത്. നല്ല അരി അടിച്ചുമാറ്റി പകരം ഗുണനിലവാരം കുറഞ്ഞത് എത്തിക്കുന്ന ഏര്‍പ്പാടുള്ളതായാണ് സൂചന. പകരം ലോഡുകള്‍ എത്തും മുമ്പാണ് സന്ദര്‍ശനം നടന്നത്.
Post a Comment
0 Comments