Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ മരിച്ചു


കണ്ണൂര്‍: ദേശീയ പാതയില്‍ തളാപ്പില്‍ മിനി ലോറിയും ബൈകും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. ഞായറാഴ്ച (20.08.2023) പുലര്‍ചെ ഒരു മണിയോടെ എ.കെ.ജി ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ കമ്പാര്‍ ബെദിരടുക്കയിലെ മനാഫ് (24), സുഹൃത്ത് ലത്തീഫ് (23) എന്നിവരാണ് രാവിലെയോടെ മരിച്ചത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരില്‍ നിന്ന് ആയിക്കരയിലേക്ക് പോവുകയായിരുന്ന മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad