Type Here to Get Search Results !

Bottom Ad

ഹെല്‍മെറ്റ് ധരിച്ച് ജോലി ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; കാരണം ഇതാണ്


തെലങ്കാന: തെലങ്കാനയിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാര്‍ ഓഫീസിലെത്തിയാലും ഹെല്‍മറ്റ് അഴിച്ചുവെക്കാറില്ല. അതേ ഹെല്‍മറ്റും ഇട്ടുകൊണ്ടാണ് അവര്‍ ജോലി ചെയ്യുന്നത്. പിഴയെപ്പേടിച്ചല്ല, കെട്ടിടം പൊളിഞ്ഞ് തലയില്‍ വീഴാതിരിക്കാനാണ് ജീവനക്കാര്‍ ഹെല്‍മറ്റും ധരിച്ച് ജോലി ചെയ്യുന്നത്.

തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ ബീര്‍പൂര്‍ മണ്ഡലിലെ മണ്ഡല് പരിഷത്ത് ഡെവലപ്‌മെന്റ് (എംപിഡിഒ) ഓഫീസില്‍ ഹെല്‍മറ്റ് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 100 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടര്‍ന്നുവീണുകൊണ്ടിരിക്കുകയാണ്. 

അടുത്തിടെ പെയ്ത ശക്തമായ മഴയും പ്രളയവുമെല്ലാം കെട്ടിടത്തിന്റെ അവസ്ഥ കൂടുതല്‍ മോശമാക്കി. കോണ്‍ക്രീറ്റ് കഷ്ണങ്ങളും കമ്പികളും തലയില്‍ വീഴാതിരിക്കാനാണ് ഹെല്‍മറ്റ് ധരിച്ച് ജോലി ചെയ്യേണ്ടി വരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. അടുത്തിടെ ഒരു ജീവനക്കാരന്റെ ദേഹത്തേക്ക് കെട്ടിടാവശിഷ്ടം വീണിരുന്നു. പരിക്കേല്‍ക്കാതെ കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad