Type Here to Get Search Results !

Bottom Ad

ഓണക്കാലം കുടിച്ചാഘോഷിച്ച് മലയാളികള്‍; വിറ്റ് തീര്‍ന്നത് 665 കോടിയുടെ മദ്യം


ആഘോഷങ്ങളില്‍ മദ്യം വിളമ്പി റെക്കോര്‍ഡ് ഇടുന്ന പതിവ് ഇത്തവണയും തുടര്‍ന്ന് മലയാളികള്‍. പൊന്നോണക്കാലത്തും മദ്യ സേവയില്‍ മലയാളി മുന്നില്‍ തന്നെ. കഴിഞ്ഞ 8 ദിവസത്തിനിടെ സംസ്ഥാനത്ത് വിറ്റഴിച്ചത് 665 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 41 കോടിയുടെ അധിക വരുമാനമാണ് ഇത്തവണ നേടിയത്. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റ് പോയത്. ഇടുക്കി ചിന്നക്കനാലിലെ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കുറച്ച് വില്‍പ്പന നടന്നത്. 6.31 ലക്ഷത്തിന്റെ വില്‍പ്പന മാത്രമാണ് ഇവിടെ നടന്നത്. സംസ്ഥാനത്ത് ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 116 കോടിയുടെ മദ്യമാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad