കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. ഇന്നുമുതല്‍ വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേസവാസികളും മുന്‍കരുതലുകള്‍ സ്വീകരിക്കണം.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, വയനാട് ഒഴിക്കെയുള്ള മറ്റ് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. നാളെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കനത്ത മഴ സാധ്യതാ മുന്നറിയിപ്പിനെ തുടര്‍ന്ന് മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍ എന്‍എസ്എകെ ഉമേഷ് അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
Post a Comment
0 Comments