വൈറല്‍ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച ടിക് ടോക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. '75 ഹാര്‍ഡ്' എന്ന് പേരിട്ട ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ 75 ദിവസം നാല് ലിറ്റര്‍ വെള്ളം വീതമാണ് കുടിക്കേണ്ടിയിരുന്നത്. ചലഞ്ച് 12 ദിവസം പിന്നിട്ടപ്പോഴേക്കും കാനഡയിലെ ടിക് ടോക്കര്‍ മിഷേല്‍ ഫെയര്‍ബേണ്‍ ആശുപത്രിയിലായി. മദ്യം ഒഴിവാക്കിയുള്ള ഭക്ഷണക്രമം, ഒരു ദിവസം രണ്ടു തവണ 45 മിനിറ്റ് വര്‍ക്ക്ഔട്ട്, ഒരു ദിവസം 10 പേജ് വായന എന്നിവയും ചലഞ്ചിന്റെ ഭാഗമായിരുന്നു.
യൂട്യൂബര്‍ ആന്‍ഡി ഫ്രിസെല്ല ആരംഭിച്ച ചലഞ്ചില്‍ പങ്കെടുക്കുകയാണെന്ന് മിഷേല്‍ ഫെയര്‍ബേണ്‍ ടിക് ടോക്കില്‍ അറിയിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നോ നാലോ ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിച്ചതോടെ തനിക്ക് സുഖമില്ലാതായെന്ന് മിഷേല്‍ വീഡിയോയില്‍ പറഞ്ഞു. തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പലതവണ ടോയ്‌ലറ്റില്‍ പോവേണ്ടിവരുന്നുവെന്നും ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്നും ഓക്കാനം വരുന്നുവെന്നും ചലഞ്ച് 12 ദിവസം പിന്നിട്ടതോടെ മിഷേല്‍ പറഞ്ഞു.
Post a Comment
0 Comments