സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി റിപ്പോർട്ട്. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ളക്തമായ മഴയക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിലും നേരിയ മഴയുണ്ടാകും. സാധാരണയേക്കാൾ നാലിരട്ടി മഴയാണ് കഴിഞ്ഞ രണ്ട്ദിവസം കൊണ്ട് പെയ്തത് . മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു.
Post a Comment
0 Comments