കൊല്ലം: അനുവാദമില്ലാതെ ക്രിക്കറ്റ് ബാറ്റെടുത്തതിന് ബന്ധുവിന്റെ ക്രൂരമര്‍ദനത്തില്‍ പന്ത്രണ്ടുകാരന്റെ കൈയൊടിഞ്ഞു. സംഭവത്തില്‍ ബന്ധു രഞ്ജിത്തിനെ കടയ്ക്കലില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മകനൊപ്പം കളിക്കുന്നതിനിടെ തര്‍ക്കമുണ്ടായതാണ് കുട്ടിയെ രഞ്ജിത്ത് ക്രൂരമായി മര്‍ദിക്കാന്‍ കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ വീട്ടിലെത്തിയ രഞ്ജിത്ത് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കമ്പ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി.
രഞ്ജിത്തിന്റെ മകനും മര്‍ദനമേറ്റ കുട്ടിയും ഒരേക്ലാസിലാണ് പഠിക്കുന്നത്. ഇരുവരും ചേര്‍ന്ന് അനുവാദം ഇല്ലാതെ ക്രിക്കറ്റ് ബാറ്റ് എടുത്തുകൊണ്ടുവന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. താലൂക്കാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ കൈകളില്‍ പൊട്ടലേറ്റിട്ടുണ്ടെന്ന് വ്യക്തമായി. രഞ്ജിത്ത് സ്വന്തം മകനെ അടിച്ചെങ്കിലും ഒരു പോറലുപോലും ഏല്‍പിച്ചിട്ടില്ലെന്നും തന്റെ മകന്റെ കൈയൊടിക്കുകയായിരുന്നെന്നും പന്ത്രണ്ടുകാരന്റെ മാതാപിതാക്കള്‍ പറയുന്നു. മാതാപിതാക്കളുടെ പരാതിയിലാണ് രഞ്ജിത്തിനെ പൊലീസ് വീട്ടില്‍ നിന്ന് പിടികൂടിയത്.
Post a Comment
0 Comments