മഞ്ചേശ്വരം: ബസ് യാത്രക്കാരനില്‍ നിന്ന് 41.78 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. സംഭവത്തില്‍ കര്‍ണാടക ഹോന്നവറിലെ പ്രകാശ് വിനായക് ഷെട്ടി (45)യെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം. യൂനസിന്റെ നേതൃത്വത്തില്‍ നടത്തിയ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് മംഗ്‌ളൂറില്‍ നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പണം പിടികൂടിയത്. ദേഹത്ത് കെട്ടിവച്ച നിലയിലും കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് പണം കണ്ടെത്തിയതെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ മറുപടി ഇയാളില്‍ നിന്ന് ലഭിച്ചില്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത തുകയും പ്രകാശ് വിനായക് ഷെട്ടിയെയും മഞ്ചേശ്വരം പൊലീസിന് കൈമാറി.
ബസ് യാത്രക്കാരനില്‍ നിന്ന് 41.78 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി
14:50:00
0
മഞ്ചേശ്വരം: ബസ് യാത്രക്കാരനില്‍ നിന്ന് 41.78 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. സംഭവത്തില്‍ കര്‍ണാടക ഹോന്നവറിലെ പ്രകാശ് വിനായക് ഷെട്ടി (45)യെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം. യൂനസിന്റെ നേതൃത്വത്തില്‍ നടത്തിയ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് മംഗ്‌ളൂറില്‍ നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പണം പിടികൂടിയത്. ദേഹത്ത് കെട്ടിവച്ച നിലയിലും കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് പണം കണ്ടെത്തിയതെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ മറുപടി ഇയാളില്‍ നിന്ന് ലഭിച്ചില്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത തുകയും പ്രകാശ് വിനായക് ഷെട്ടിയെയും മഞ്ചേശ്വരം പൊലീസിന് കൈമാറി.
Tags
Post a Comment
0 Comments