Type Here to Get Search Results !

Bottom Ad

സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ സന്ദര്‍ശിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ 'ഒന്നിപ്പി'ന് തുടക്കം


കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന കേരള പര്യടനം 'ഒന്നിപ്പി'ന്റെ കോഴിക്കോട് ജില്ലാ പര്യടനത്തിന് തുടക്കമായി. ഇനി മൂന്ന് നാള്‍ കോഴിക്കോടുണ്ടാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചു കൊണ്ടാണ് ഇന്നു രാവിലെ ജില്ലയിലെ പര്യടനം ആരംഭിച്ചത്. റസാഖ് പാലേരിക്കൊപ്പം ദേശീയ സെക്രട്ടറി ഇ.സി ആയിശ, സംസ്ഥാന ജനറല്‍ സെക്രട്ടറി ജബീന ഇര്‍ഷാദ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം, സെക്രട്ടറി ഉഷാകുമാരി, ജില്ലാ പ്രസിഡന്റ് ടി കെ മാധവന്‍, ജില്ലാ നേതാക്കള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

'രാഷ്ട്രീയ - സാമൂഹിക - സമുദായ രംഗത്തെ സവിശേഷ നിലപാടുകള്‍ കൊണ്ട് കേരളീയ മുസ്ലിം സമൂഹത്തിലും പൊതുസമൂഹത്തിലും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ സമാദരണീയ വ്യക്തിത്വമാണ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.നിലവിലുള്ള പല സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചയില്‍ കടന്നു വന്നു. ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ആശയങ്ങള്‍ക്കെതിരെ മത - രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും നേതാക്കളും ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.' കോഴിക്കോട് സമസ്തയുടെ ആസ്ഥാനത്ത് വെച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷം റസാഖ് പാലേരി അഭിപ്രായപ്പെട്ടു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി സാമുദായിക- രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍, സമരപ്രദേശങ്ങള്‍ തുടങ്ങിയവ റസാഖ് പാലേരി സന്ദര്‍ശിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad