കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1762 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. മലപ്പുറം അഞ്ചച്ചവിടി അന്നാരത്തൊടിക ഷംനാസി (34)നെ അറസ്റ്റിലായത്. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യയുടെ ജി9 459 വിമാനത്തിലെത്തിയ ഇയാളെ രസഹ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പിടികൂടിയത്.
കോഴിക്കോട് ഡിആര്‍ഐ വിഭാഗമാണ് ഇയാളെക്കുറിച്ച് കസ്റ്റംസിന് മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ ഇയാളെ പിടികൂടി പ്രത്യേക മുറയിലേക്ക് മാറ്റിയിരുന്നു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഷംനാസ് സ്വര്‍ണ്ണം കടത്തിയെന്ന് സമ്മതിച്ചത്. അടിവസ്ത്രത്തില്‍ അറയുണ്ടാക്കിയും മലദ്വാരത്തിനുള്ളിലും ഒളിപ്പിച്ച സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് 1,05,54,380 രൂപ വിലവരുമെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post a Comment
0 Comments