കാസര്‍കോട്: ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്ഘാടനം 31 രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിര്‍വഹിക്കും. കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, രാജമോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. പി എം എ വൈ വീടുകളുടെ താക്കോല്‍ദാനം മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫും ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹനത്തിന്റെ താക്കോല്‍ദാനം ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പുവും നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ബേബി ബാലകൃഷ്ണന്‍, പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐ എ എസ് , കാസര്‍കോട് ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ കെ. ഐഎഎസ്, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥികളായിരിക്കും.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ സംബന്ധിക്കുമെന്ന് കാസര്‍കോട് വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ സിഎ, വൈസ് പ്രസിഡന്റ് പിഎ അഷ്റഫ് അലി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഷ്റഫ് കര്‍ള, സമീമ അന്‍സാരി, സക്കീന അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ബി വിജു അറിയിച്ചു.
Post a Comment
0 Comments