കാസര്‍കോട്: ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു മടങ്ങിയ പെണ്‍കുട്ടികളടക്കമുള്ള സുഹൃത്തുക്കളെ ഒരു സംഘം തടഞ്ഞുവെച്ച് ആക്രമിച്ചു. മേല്‍പ്പറമ്പില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനായി ഇവര്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ചിലര്‍ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു. മൂന്നു പെണ്‍കുട്ടികള്‍ അടക്കം ആറു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു. ഇവര്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.
ഇവര്‍ പ്രതികരിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെ യുവാക്കളില്‍ ഒരാളെ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുല്‍ മന്‍സൂര്‍, അഫീഖ്, മുഹമ്മദ് നിസാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞു വയ്ക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
Post a Comment
0 Comments