Type Here to Get Search Results !

Bottom Ad

എസ്.എഫ്.ഐയെ 'ശരിയാക്കാന്‍' പഠന ക്ലാസിന് തുടക്കം; നേര്‍വഴിക്ക് നയിക്കാന്‍ സി.പി.എം


തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന ഘടകത്തെ നേര്‍വഴിക്ക് നയിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പഠന ക്ലാസ് ഇന്ന് ആരംഭിക്കും. സമീപകാലത്ത് എസ്എഫ്ഐ തുടരെ വിവാദങ്ങളില്‍പെട്ടത് സിപിഎം നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. സംഘടനാ ബോധം ഇല്ലായ്മയുടെയും നേതൃത്വത്തിന്റെ പക്വതക്കുറവിന്റെയും പ്രതിഫലനമാണ് എസ്എഫ്ഐയിലെ പ്രശ്നങ്ങളെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഇതു മറികടക്കാനാണ് എസ്എഫ്ഐയില്‍ തെറ്റ് തിരുത്തലിനും സംഘടനാ ബോധം പകര്‍ന്നു നല്‍കാനുള്ള പഠന ക്ലാസുകള്‍ക്കും സിപിഎം തീരുമാനമെടുത്തത്. വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയില്‍ വച്ചാണ് മൂന്ന് ദിവസത്തെ പഠന ക്യാമ്പ് നടക്കുക. എസ്എഫ്ഐ നേതൃത്വത്തില്‍ അഴിച്ചുപണി വന്നേക്കുമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും സിപിഎം നേതൃത്വം അത് തള്ളിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad