തിരുവനന്തപുരം: കൃത്യമസയമത്ത് ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിദ്യാദ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ നിര്‍ദേശം. വിദ്യാഭ്യാസ വകുപ്പ് റീജിണല്‍ ഡെപ്യുട്ടി ഡയറക്ടറുടെ അഞ്ചു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ മന്ത്രി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയത്.
മന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ഓഫീസില്‍ ഹാജരായില്ല എന്ന് കണ്ടെത്തിയത്. അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിധുന്‍, സുജികുമാര്‍, അനില്‍കുമാര്‍, പ്രദീപ്, ജയകൃഷ്ണന്‍ എന്നിവര്‍ ഹാജരായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ചെങ്ങന്നൂര്‍ ആര്‍ഡിഡി ഓഫീസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടു ജീവനക്കാരെ സ്പെന്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ആറു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുമുണ്ട്.
Post a Comment
0 Comments