കാസര്‍കോട്: വിദ്യഭ്യാസ മേഖലയിലെ വിവേചനം അവസാനിപ്പിച്ച് അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്നും തുടര്‍പഠനാവകാശം ഔദാര്യമല്ലെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി. പഠിച്ചു പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കുന്നത് വരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ തുടര്‍പഠനാവസരം നിഷേധിക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, എ.കെ.എം അഷറഫ് എം.എല്‍.എ, ഭാരവാഹികളായ കെ.ഇ.എ ബക്കര്‍, എഎം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, അബ്ദുല്‍ റഹ്‌മാന്‍ വണ്‍ഫോര്‍, എം.ബി യൂസുഫ്, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്‌മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, ബഷീര്‍ വെള്ളിക്കോത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദ്‌റുദ്ദീന്‍, സത്താര്‍ വടക്കുമ്പാട്, എം.പി ജാഫര്‍, അഡ്വ. അബ്ദുല്ല ബേവിഞ്ച, അഷ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, ത്വാഹ തങ്ങള്‍, സവാദ് അങ്കടിമൊഗര്‍, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, പി.പി നസീമ, മുംതാസ് സമീറ, ഷാഹിന സലീം, അന്‍വര്‍ ചേരങ്കൈ, എപി.ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള, സിഎ അബ്ദുല്ല കുഞ്ഞി ഹാജി, ഇബ്രാഹിം പാലാട്ട്, അഡ്വ. പിഎ ഫൈസല്‍ പ്രസംഗിച്ചു.
Post a Comment
0 Comments