ഏകീകൃത സിവില്‍ കോഡിനെതിരെയുള്ള സി.പി.എം നിലപാട് കേരളത്തിലെ മുസ്ലീം വോട്ടുകളെ കോണ്‍ഗ്രസിനെതിരാക്കുമോ എന്ന ഹക്കമാന്‍ഡിന് ഭയം. ഇതെ തുടര്‍ന്ന് ഐഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഏകീകൃത സിവില്‍ കോഡിനെതിരെ രാജ്യവ്യപകമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ് തയാറെടുക്കുകയാണെന്നും യുസിസി നടപ്പാക്കാന്‍ പാടില്ലന്ന എന്ന കാര്യത്തില്‍ കര്‍ശന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും കെസി വേണുഗോപാല്‍ മുസ്ലിം നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സമയത്താണ് ഏകീകൃത സിവില്‍കോഡുമായി മോദി വരുന്നത്. കോണ്‍ഗ്രസ് എന്ത് നിലുപാട് എടുക്കണം എന്നാലോചിച്ചു നില്‍ക്കവേ യു സി സി ക്കതിരെ സി പിഎം രംഗത്ത് വന്നു. മാത്രമല്ല മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികളുമായി ചേര്‍ന്ന്് ബി ജെ പി സര്‍ക്കാരിന്റെ ഏകീകൃത സിവല്‍ കോട് നടപ്പിലാക്കാനുള്ള ശ്രമത്തിനെതിരെ പ്രക്ഷോഭം നടത്താമെന്നും സി പിഎം നേതൃത്വം നിലപാടെടുത്തു. ഇതില്‍ അപകടം മണത്ത കോണ്‍ഗ്രസ് നേതൃത്വം കേരളത്തിലെ വിവിധ മുസ്ളീം നേതൃത്വങ്ങളെ അപ്പോള്‍ തന്നെ ബന്ധപ്പെടുകയും യു സി സി ക്കെതിരെ തങ്ങള്‍ കടുത്ത നിലപാട് അഖിലേന്ത്യ തലത്തില്‍ കൈക്കൊള്ളുമെന്നു ബോധ്യപ്പെടുത്തുകയും ചെയ്തു.
ഐഐസിസി ജനറല്‍ കെസി വേണുഗോപാല്‍ നേരിട്ടാണ് പാണക്കാട് തങ്ങള്‍ അടക്കമുള്ളവരുമായി ബന്ധപ്പെട്ടത്. ഏകീകൃത സിവില്‍കോഡിനെതിരായ സമരത്തില്‍ കോണ്‍ഗ്രസിന് യാതൊരു വിട്ടുവീഴ്ചയില്ലന്നും അത് നടപ്പാക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലന്നും കെ സി വേണുഗോപാല്‍ ഉറപ്പിച്ച് പറഞ്ഞു. അഖിലേന്ത്യ വ്യാപകമായി യുസിസിക്കെതിരെ കോണ്‍ഗ്രസ് വലിയ പ്രക്ഷോഭത്തിനാണ് നേതൃത്വം നല്‍കാന്‍ പോകുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
Post a Comment
0 Comments