മൂന്നു മാസത്തെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാനായി കേരള സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കാന്‍ തീരുമാനിച്ചു. ഇതില്‍ എപ്രിലിലെ ക്ഷേമ പെന്‍ഷന്‍ നല്‍കാനാണ് മുന്‍ഗണന. ഇതിനായുള്ള ലേലം 11നു റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫിസില്‍ നടക്കും. 20,521 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാന്‍ കഴിയുക. 1000 കോടി കൂടി കടമെടുക്കുന്നതോടെ ഈ വര്‍ഷത്തെ ആകെ കടമെടുപ്പ് 9000 കോടിയാകും. കടമെടുപ്പ് തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനം നല്‍കിയ കത്തിന് ഇതുവരെ കേന്ദ്രം മറുപടി നല്‍കിയിട്ടില്ല.
ബജറ്റ് രേഖകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷം 25,646 കോടി രൂപ പൊതുവിപണിയില്‍ നിന്നു കടമെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 22,184 കോടി രൂപയാണ് കടമെടുക്കാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും വിവിധ മേഖലകളിലെ മികവ് കണക്കിലെടുത്ത് കേന്ദ്രം അധികതുക കടമെടുക്കാന്‍ അനുവദിച്ചതിനാല്‍ ആകെ 35,339 കോടി കടമെടുക്കാനായി. ശരാശരി ഏഴര ശതമാനമെന്ന ഉയര്‍ന്ന പലിശ നിരക്കിലായിരുന്നു എല്ലാ വായ്പകളും. മുന്‍പ് 6 ശതമാനത്തോളം പലിശയ്ക്കു സര്‍ക്കാരിനു വായ്പ ലഭിച്ചിരുന്നു.
കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും വായ്പകള്‍ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കി കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെങ്കിലും അധികതുക അനുവദിച്ചതു കൊണ്ടു കൂടിയാണ് കഴിഞ്ഞ വര്‍ഷം ശമ്പളവും പെന്‍ഷനും മുടങ്ങാതിരുന്നത്. നികുതി വരുമാനത്തിലെ വര്‍ധനയും പദ്ധതിച്ചെലവുകള്‍ അടക്കം നിയന്ത്രിച്ചതും സര്‍ക്കാരിനു തുണയായിരുന്നു. കഴിഞ്ഞ വര്‍ഷം കേരളം കടമെടുത്തത് 35,339 കോടി രൂപയായിരുന്നു.
Post a Comment
0 Comments