കാസര്‍കോട് (www.evisionnews.in): ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന സമസ്ത നേതൃത്വത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ അണികള്‍ക്കിടയില്‍ ഭിന്നതരൂക്ഷമാവുന്നു. സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിന്റേത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന ആരോപണമുയരുന്ന സാഹര്യത്തിലാണ് സമസ്ത പ്രതിനിധികള്‍ പങ്കെടുക്കുമെന്നും സെമിനാര്‍ വിജയിപ്പിക്കുമെന്നും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപനം നടത്തിയത്.
സെമിനാര്‍ സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നറിഞ്ഞിട്ടും സമസ്തയുടെ പ്രഖ്യാപനം വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. എകീകൃത സിവില്‍ കോഡ് ഭരണഘടനയിലുള്ളതാണെന്നും സ്ത്രീസമത്വം, വ്യക്തിനിയമങ്ങള്‍ എന്നിവയിലടക്കം മാറ്റം വേണമെന്ന തരത്തില്‍ സിപിഎം നേതാക്കള്‍ (www.evisionnews.in)നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സമസ്ത പങ്കെടുക്കുന്നതിലെ അനൗചിത്വമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഭിന്നസ്വരമുയരുന്നത്.
സംഘ്പരിവാര്‍ അജണ്ടയായ ഏക സിവില്‍കോഡിനെതിരേ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുമ്പോഴും രാജ്യത്തെ വിശ്വാസികളുടെവ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും ലിംഗസമത്വം വേണമെന്നുമുള്ള വാദം ആവര്‍ത്തിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാടിനെതിരേ സമസ്ത പോഷക സംഘടനയായ സുന്നീ മഹല്ലു ഫെഡറേഷന്‍ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി എംവി ഗോവിന്ദന്‍, ജയരാജന്‍, എകെ ബാലന്‍ തുടങ്ങി തലമുതിര്‍ന്ന നേതാക്കളുടെ പരസ്യപ്രസ്താവനകളും ചാനല്‍ ചര്‍ച്ചകളിലെ വെളിപ്പെടുത്തലുകളും ഏകീകൃത സിവില്‍ കോഡിനെ അനുകൂലിക്കുന്നതും ശരീഅത്ത്- വ്യക്തിനിയമങ്ങളില്‍ തിരുത്തല്‍ വേണമെന്ന് വാദിക്കുന്നതുമാണെന്നാണ് ആരോപണമുയരുന്നത്.
നേരത്തെ സിഎഎ എന്‍ആര്‍സി വിഷയത്തില്‍ സര്‍ക്കാരും സിപിഎം കൂടെയുണ്ടെന്ന് ഉറപ്പുതന്നിട്ടും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയുള്ള കേസെടുക്കാത്തതും ചൂണ്ടിക്കാട്ടുന്നു. ഇന്നും (www.evisionnews.in) സമസ്ത പോഷക സംഘടന, മഹല്ലു ഭാരവാഹികളും നേതാക്കളും കോടതി കയറുന്ന സ്ഥിതിയുണ്ട്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് മഹല്ല് ജമാഅത്ത് ഭാരവാഹികളടക്കം സമസ്ത പ്രവര്‍ത്തകര്‍ക്കാണ് കോടതിയില്‍ ഹാജരാവാന്‍ സെമന്‍സ് വന്ന വാര്‍ത്തവരുന്നത്. സിപിഎം സെമിനാര്‍ നടക്കുന്ന ദിവസം നേരത്തെ പ്രഖ്യാപിച്ച എസ്‌വൈഎസ് പരിപാടി ഒന്നോ രണ്ടോ പ്രതിനിധി മാത്രം പങ്കെടുക്കുന്ന സിപിഎം സെമിനാറിന്റെ കാരണം പറഞ്ഞ് സമസ്ത ഇടപെട്ട് മാറ്റിവെച്ചതും വലിയ ചര്‍ച്ചയ്ക്കിടയായിട്ടുണ്ട്.
Post a Comment
0 Comments