Type Here to Get Search Results !

Bottom Ad

വ്യക്തി നിമയത്തില്‍ മാറ്റം വേണമെന്ന എം.വി ഗോവിന്ദന്റെ നിലപാടിനെതിരെ സുന്നി മഹല്ല് ഫെഡറേഷന്‍

 



കോഴിക്കോട്: സംഘ്പരിവാര്‍ അജണ്ടയായ ഏക സിവില്‍കോഡിനെതിരേ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുമ്പോഴും രാജ്യത്തെ വിശ്വാസികളുടെ വ്യക്തിനിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും ലിംഗസമത്വം വേണമെന്നുമുള്ള വാദം ആവര്‍ത്തിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് ശരിയല്ലെന്നും വ്യക്തിനിയമങ്ങള്‍ സംരക്ഷിക്കാനാണ് ഏക സിവില്‍കോഡിനെ നിരാകരിക്കുന്നതെന്നും എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. ഷാഫി ഹാജി, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജംഇയ്യതുല്‍ ഖുതബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, വര്‍ക്കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്‌ലാമിക സ്വത്തവകാശ നിയമത്തില്‍ സ്ത്രീവിവേചനമില്ല. സ്ത്രീയുടെയും കുടുംബത്തിന്റെയും എല്ലാ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണെന്നും സ്ത്രീ തന്റെ സ്വത്തില്‍ നിന്ന് അവരുടെ ആവശ്യത്തിനു പോലും ചെലവഴിക്കേണ്ടതില്ലെന്നും ശരീഅത്ത് അനുശാസിക്കുമ്പോള്‍ ഇസ്ലാം സ്ത്രീകള്‍ക്കു നല്‍കുന്ന പരിഗണനയാണ് വ്യക്തമാകുന്നത്. എന്നിട്ടും അനന്തരസ്വത്തില്‍നിന്ന് പുരുഷനു ലഭിക്കുന്നതിന്റെ പകുതി സ്ത്രീക്കു നല്‍കണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുകവഴി അവര്‍ക്കു കൂടുതല്‍ അവകാശമാണ് ലഭ്യമാകുന്നത്. ഇത് തിരിച്ചറിയാതെയാണ് വിമര്‍ശകര്‍ അബദ്ധങ്ങള്‍ ഉന്നയിക്കുന്നതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad