മഞ്ചേശ്വരം: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മദ്യശേഖരം ചെക്ക് പോസ്റ്റില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. റിനോഷും പാര്‍ട്ടിയും ചേര്‍ന്ന് ഞായറാഴ്ച രാത്രി 9 മണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് മദ്യ കടത്ത് കണ്ടെത്തിയത്.
കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ദോസ്ത് ഗുഡ്‌സ് കാരിയര്‍ വാഹനത്തില്‍ 750 മില്ലി ലിറ്ററിന്റെ 720 കുപ്പികളിലായി 540 ലിറ്ററും 180 മില്ലി ലിറ്ററിന്റെ 10800 കുപ്പികളിലായി 1944 ലിറ്ററും ആകെ 2484 ലിറ്റര്‍ ഗോവന്‍ മദ്യവും വാഹനത്തില്‍ ഉണ്ടായിരുന്ന 90000 രൂപയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക കാര്‍വാര്‍ ബസാര്‍ റോഡ് സ്വദേശി രാധാകൃഷ്ണ എസ്. കമ്മത്ത് (59) അറസ്റ്റിലായി. പ്രതിക്കെതിരെ ഒരു അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ സജീവ് വി, സാബു കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഷാദ് പി, മഞ്ജുനാഥന്‍ വി, ദിനൂപ് കെ, അഖിലേഷ് എം.എം, ശ്യാംജിത്ത് എം പങ്കെടുത്തു.
Post a Comment
0 Comments