ബദിയടുക്ക: വര്‍ഷങ്ങളോളം കിടപ്പിലായ കുട്ടപ്പന്‍ ചേട്ടന്റെയും കുടുംബത്തിന്റെയും നിസഹായവസ്ഥയില്‍ ചേര്‍ത്തുപിടിച്ചു ബദിയടുക്ക പൊലീസ്. കറന്റ് ഇല്ലാതെ, അടച്ചുറപ്പില്ലാതെ വീട്ടില്‍ ഇരുട്ടില്‍ കഴിയുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം വീടിന്റെ വയറിംഗ് പണികള്‍ ബദിയടുക്ക എസ്.ഐ വിനോദ് കുമാര്‍ മുഖേന 'സ്വാന്തനം' ഇലക്ട്രിക്കല്‍ കൂട്ടായ്മ ചെയ്തുകൊടുത്തു വീട് വൈദ്യുതീകരിക്കുകയും ചെയ്തു.
രണ്ടു പെണ്‍മക്കളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുബത്തിന്റെ അത്താണിയായ കുട്ടപ്പന്‍ ചേട്ടന്‍ കാലിന് വയ്യാതെ ജോലിക്ക് പോകാന്‍ പോലുമാവാതെ കിടപ്പിലായി. തീര്‍ത്തും ബുദ്ധിമുട്ടിലായ ഇദ്ദേഹത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി ഗൃഹസന്ദര്‍ശനം നടത്തിയ ബീറ്റ് ഓഫീസര്‍മാര്‍മാരായ ഷിനൂ, ദിനേശ് എന്നിവര്‍ എസ്.ഐ വിനോദ് കുമാറിനെ അറിയിക്കുകയും എസ്‌ഐയുടെ നിര്‍ദേശപ്രകാരം വീട്ടിലേക്കു വേണ്ട ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് എത്തിക്കുകയും പെര്‍ള 'കുദുവ പ്രീമിയര്‍ ലീഗ്' ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി സമാഹരിച്ച തുക കുട്ടപ്പന്‍ ചേട്ടന് നല്‍കുകയുമായിരുന്നു.
സ്‌കൂള്‍ തുടക്കമായതുകൊണ്ട് സ്‌കൂളില്‍ പഠിക്കുന്ന രണ്ടു ചെറിയ പെണ്‍മക്കള്‍ വേണ്ട സ്‌കൂള്‍ സാമഗ്രികള്‍ വാങ്ങാന്‍ നിവൃത്തി ഇല്ലാത്ത സമയത്ത് ജനമൈത്രി ബദിയടുക്ക പൊലീസ് നേരിട്ടെത്തി വേണ്ട ധനസഹായവും ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റും ബദിയടുക്ക എസ്.ഐ വിനോദ് കുമാര്‍ കൈമാറി. ജോലി തിരക്കുകള്‍ക്കിടയിലും സ്റ്റേഷന്‍ പരിധിയിലെ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ബദിയടുക്ക പൊലീസ് ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണ്. തുടര്‍ച്ചയായി തന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് ഒരു ആശ്രയം പോലുമില്ലാത്ത പകച്ചുനിന്ന സമയത്ത് മാലാഖയെ പോലെ വന്ന ബദിയടുക്ക ജനമൈത്രി പൊലീസിന് കുട്ടപ്പന്‍ ചേട്ടന്‍ കണ്ണുനീരൊപ്പി നന്ദിയും കടപ്പാടും അറിയിച്ചു.
Post a Comment
0 Comments