അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമങ്ങിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ വീട് ആക്രമിച്ചു. കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ലാറ്റിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വീട് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.ഇന്നു വൈകിട്ട് നാലു മണിയോടെയായിരുന്നു ആക്രമണം. പ്രവര്‍ത്തകന്‍ വിനായകന്റെ ഫ്‌ലാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഫ്‌ലാറ്റിലെത്തിയ പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്. പൊലീസും ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്.
അതേസമയം, ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട നടന്‍ വിനായകനെതിരെ പൊലീസ് കേസെടുക്കും. എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ബാവ എറണാകുളം എ സിക്ക് നല്‍കിയ പരാതിയിലാണ് കേസെടുക്കുന്നത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം വിനായകനെതിരെ കേസെടുക്കാനാണ് പൊലീസ് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
Post a Comment
0 Comments