Type Here to Get Search Results !

Bottom Ad

ഏക സിവില്‍കോഡ്: സിപിഐം സെമിനാറിലേക്ക് സിപിഐ ഇല്ല


തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സിപിഐഎം നടത്തുന്ന സെമിനാറില്‍ സിപിഐ പങ്കെടുക്കില്ല. ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്നതിനാലാണ് നേതാക്കള്‍ക്ക് പങ്കെടുക്കാനാകാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇടതുമുന്നണിയുടെ ഭാമഗമായി നടത്തേണ്ട സെമിനാര്‍ സിപിഐഎമ്മിന്റെ പാര്‍ട്ടി പരിപാടിയാക്കി ചുരുക്കിയതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ട്. മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിലും സിപിഐ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സിപിഐയുടെ ജില്ലാ നേതാക്കള്‍ സെമിനാറിന്റെ സംഘാടക സമിതിയുടെ ഭാഗമാണ്. ഏക സിവില്‍ കോഡിനെതിരായ സെമിനാറിന്റെ ലക്ഷ്യത്തോട് എതിര്‍പ്പില്ലാത്തതിനാല്‍ ജില്ലാ നേതാക്കള്‍ക്ക് പരിപാടിയുമായി സഹകരിക്കാമെന്നുമാണ് സിപിഐയുടെ നിലാപാട്.

ജൂലൈ 14 മുതല്‍ 16 വരെ മൂന്ന് ദിവസമാണ് സിപിഐയുടെ ദേശീയ കൗണ്‍സില്‍ യോഗം ചേരുന്നത്. ഡല്‍ഹിയിലാണ് യോഗം നടക്കുക. കോഴിക്കോട് വച്ച് ജൂലൈ 15നാണ് സിപിഐഎം സെമിനാര്‍. ദീര്‍ഘദൂര യാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിനാല്‍ കാനം രാജേന്ദ്രന്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ കോഴിക്കോട് നടക്കുന്ന സിപിഐഎം സെമിനാറിലും കാനം പങ്കെടുക്കില്ല. എന്നാല്‍ നേതാക്കളെ സെമിനാറിലെത്തിക്കാന്‍ സിപിഐഎം ശ്രമിക്കുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad